ന്യൂഡല്‍ഹി: രാജ്യത്ത് കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ ഇറാന് വ്യോമപരിധി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി. ഇറേനിയന്‍ നഗരമായ മഷാദില്‍ കുടുങ്ങിയ 1000ലേറെ ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാന്‍ മൂന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് ഇറാന് അനുമതി നല്‍കിയത്. ആവശ്യമെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് ഡല്‍ഹിയിലെ ഇറേനിയന്‍ എംബസി ഡെപ്യൂട്ടി ചീഫ് മുഹമ്മദ് ജാവേദ് ഹുസൈനി അറിയിച്ചു.
ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോള്‍ സുരക്ഷയ്ക്കു വേണ്ടി മാഷാദിലേക്കു മാറിയ വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തെയാണ് ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി തിരിച്ചെത്തിക്കുന്നത്. ഇന്ത്യക്കാര്‍ ഞങ്ങളുടെ സ്വന്തം ആളുകളാണ്. അവര്‍ക്കു സുരക്ഷിത പാതയൊരുക്കുമെന്നു ഹുസൈനി പറഞ്ഞു.
Comments: